Skip to content

ഒരു യുഗം തൊഴുതാലും…

October 27, 2010

ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങള്‍
മകം തൊഴുതാലങ്ങു തീരും…
മിഥുനലഗ്നത്തിന്റെ പൂമുഖത്തന്നമ്മ
മധുരസ്മിതം തൂകി നില്‍ക്കും…

വേദശാസ്ത്രാദിയാം ആഭരണങ്ങളും
വേദാന്ത ചൂടാമണിയും…
വേനല്‍ കസവുള്ളോരാകാശ നേര്യതും
നീയണിയും മകം നാളില്‍…

നാലു മുഖങ്ങളാല്‍ ബ്രഹ്മാവിനും കൂടി
ആ ഭംഗി വര്‍ണിക്കാനാകുമോ…
പിന്നെ ഞാന്‍ അറിയും മൊഴി മതിയാമോ…

ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങള്‍
മകം തൊഴുതാലങ്ങു തീരും…
മിഥുനലഗ്നത്തിന്റെ പൂമുഖത്തന്നമ്മ
മധുരസ്മിതം തൂകി നില്‍ക്കും…

ആയിരം താരകപ്പൂ കൂന്തലില്‍ ചൂടി
അമ്പിളിക്കുറിയും ചാര്‍ത്തി…
മൂവുലകങ്ങള്‍ക്ക് പൂനിലാ പാലൂട്ടും
മാതൃസ്വരൂപിണീ നിന്നെ…

അഞ്ചു മുഖങ്ങളാല്‍ ശ്രീരുദ്രനും കൂടി
ആ പാദം വര്‍ണ്ണിക്കാനാവുമോ…
പിന്നെ ഞാന്‍ എഴുതും ഭാഷാ ശരിയാമോ…

ഒരു യുഗം തൊഴുതാലും തീരാത്ത ദുരിതങ്ങള്‍
മകം തൊഴുതാലങ്ങു തീരും…
മിഥുനലഗ്നത്തിന്റെ പൂമുഖത്തന്നമ്മ
മധുരസ്മിതം തൂകി നില്‍ക്കും…

 

https://sites.google.com/site/vaamarnath/home/devotional/OruYugam.mp3?attredirects=0&d=1

യേശുദാസ് ആലപിച്ചു അനശ്വരമാക്കിയ ഈ ഗാനത്തിന്റെ സംഗീത സംവിധാനം ചെയ്തത് രാധാകൃഷ്ണനാണ്. വരികള്‍ ഒരുക്കിയത് രമേശന്‍ നായര്‍. (ഷനിലിനും നിതിനിം എന്റെ അക്ഷര തെറ്റൂകള്‍ തിരുത്തിയതിനു നന്ദി)

Advertisements

From → General

2 Comments
  1. Vinitha Vasanth permalink

    Yeah .. it is such a beautiful song sung with such intense devotion by Yesudas. It’s one of my favourites among devotional songs.

    • Amarnath permalink

      That’s true. I never get bored listening to this one and the music also is so soothing.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: