Skip to content

കൊച്ചിയുടെ മാറുന്ന മുഖം

July 16, 2010

ഞാന്‍ ജനിച്ചതു കൊച്ചിയില്ലെങ്കിലും, ഞാന്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിട്ടു എകദേശം ഇരുപതു വര്‍ഷങ്ങള്‍ ആയി. അച്ഛനു സര്‍ക്കാര്‍ ജോലിയയിരുന്നതു കൊണ്ടു ആദ്യം കാക്കാനാടിനു അടുത്തുള്ള NGO quartersല്‍ ആയിരുന്നു താമസം. അന്നു ഇന്നത്തെ പോലെ കാക്കനാടു ഇത്ര ഒന്നും പുരോഗമിച്ചിട്ടില്ല. ഒരു STD വിളിക്കണമെങ്കില്‍ പാലാരിവട്ടം വരെ പോകണം. Collectorate ആ ഇടക്കണു കാക്കനാട്ടേക്കു മാറ്റിയതു. അതു കൊണ്ടു ബസ്സുകള്‍ അന്നും അവശ്യത്തിനുണ്ടായിരുന്നു.

ഇപ്പോള്‍ Infopark ഇരിക്കുന്ന സ്ഥലം ഒരു പട്ടിക്കാടായിരുന്നു. ഇന്നു അവിടെ വലിയ വലിയ കെട്ടിട സമുച്ചയങ്ങള്‍ മാത്രമല്ല, പല പല പുതിയ റോഡുകളും expresswayളും വന്നു. ഇന്നു കൊച്ചി നഗരത്തിന്റെ ഒരു പ്രധാന ഭാഗമായി കാക്കനാട് തീര്‍ന്നിരിക്കുന്നു.

ഇതുപ്പോലെ തന്നെ വളര്‍ന്നതാണു വൈറ്റില, കുന്‍ണ്ടനുര്‍ പ്രദേശം. പണ്ടു ജനവാസം തന്നെ തീരെ കുറവായിരുന്നു. സെന്റിനു വില വെറും ആയിരങ്ങള്‍. ദേശീയ പാത 47 കൊച്ചി നഗരം തൊടാതെ ഇടപ്പള്ളി-വൈറ്റില-അരൂര്‍ ആക്കിയപ്പോള്‍, അതു വൈറ്റിലയുടെ തലവര തന്നെ മാറ്റുമെന്നു ആരു കണ്ടു? ഇപ്പോള്‍ കോടികള്‍ മുടക്കാന്‍ തയ്യാറാണെങ്കിലും അവിടെ സൂചി കൂതാന്‍ പോലും ഇടം കിട്ടില്ല. ഇന്നത്തെ വൈറ്റില ഒരു വ്യാവസായിക കേന്ദ്രമാണ്. ഇപ്പോള്‍ ദേശീയ പാത 47ലൂടെ സഞ്ചരിക്കുമ്പൊള്‍ ഇരു വശതും കാണുനതു ആടംബര കാറുകള്ളുടെ ഷോറുമുകള്‍ മാത്രമായിരികും.

വൈറ്റിലയും കാക്കനാടും മാത്രമല്ല, വെറെ പലതും ഇവിടെ മാറിയിട്ടുണ്ടു. ബസ്സുകള്ളുടെ എണ്ണം, റോഡുകള്ളുടെ വളര്‍ച്ച, എന്നു പറയണ്ട, ഇവിടെ മാറാത്തതായി ഒന്നും തന്നെ ഇല്ലന്നു വേണമെങ്കില്‍ പറയാം.

ദേവനും ദേവാലയങ്ങളും ഈ നഗരത്തിനോപ്പം വളരുകയും വികസിക്കുകയും ചെയ്യിത്തു. പക്ഷേ, മനുഷ്യര്‍ മാത്രം മാറിട്ടില്ല.

Advertisements

From → General, Kochi

Leave a Comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: